പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയിക്കാനാകാതെ ഈസ്റ്റ് ബംഗാള്‍. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കെതിരേ ജയത്തിന് അരികെയെത്തിയ ശേഷം ഈസ്റ്റ് ബംഗാള്‍ 1-1 നു സമനില വഴങ്ങി.
55-ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ ജയത്തിനു തടസമായത്. എട്ടാം സീസണിലെ ഒന്‍പതാം മത്സരത്തിലും അവര്‍ക്കു ജയിക്കാനായില്ല. ഒമ്പതു മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തന്നെ നില്‍ക്കുകയാണ്. രണ്ട് ജയം മാത്രമുള്ള ബംഗളുരു 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. റെനെഡി സിങ്ങിന്റെ ശിക്ഷണത്തിലിറങ്ങിയ ഈസ്റ്റ് ബംഗാള്‍ നന്നായി കളിച്ചെങ്കിലും ജയിക്കാനായില്ല. 28-ാം മിനിറ്റില്‍ ഒരു സെറ്റ് പ്ലേയെ ഹെഡറിലൂടെ ഹാവോകിപ് ഗോളാക്കി മാറ്റിയതോടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ഈ ഗോളിന്റെ ബലത്തില്‍ ആദ്യ ജയത്തിലേക്ക് പോകുമെന്നാണു തോന്നിപ്പിച്ചത്. 56-ാം മിനിറ്റില്‍ സസൗരവ് ദാസിന്റെ സെല്‍ഫ് ഗോള്‍ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇതിനു ശേഷം ഇരു ടീമുകളും ജയത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കളിയുടെ 73 ശതമാനം സമയത്തും ബംഗളുരുവിന്റെ പക്കലായിരുന്നു ബംഗളുരു. 4-1-4-1 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ കളത്തിലിറങ്ങിയത്. ബംഗളുരു കോച്ച് മാര്‍കോ പെസിയൂളി 3-4-3 ഫോര്‍മേഷനിലാണു ടീമിനെയിറക്കിയത്.




