റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

December 30, 2021 - 11:47 am

കൊല്‍ക്കത്ത: കോവിഡ്-19 വൈറസ് ബാധിച്ച ബി.സി.സി.ഐ. പ്രസിഡന്‍്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍. രണ്ടുവട്ടം ഹൃദയാഘാതം നേരിട്ട ഗാംഗുലിയെ തിങ്കളാഴ്ചയാണു മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലാക്കിയത്. ഗാംഗുലിക്ക് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു വുഡ്‌ലാന്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എം.ഡിയുമായ ഡോക്ടര്‍ രൂപാലി ബസു പറഞ്ഞു. അദ്ദേഹത്തിന് ശ്വസന സഹായികളുടെ ആവശ്യം വന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതിലും തടസങ്ങളില്ലെന്നു ബസു പറഞ്ഞു. 49 വയസുകാരനായ ഗാംഗുലിക്ക് തിങ്കളാഴ്ച തന്നെ മോണോകോേളാണല്‍ ആന്റി ബോഡി കോക്ക്‌ടെയ്ല്‍ തെറാപ്പി നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *