റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സച്ചിന്റെ മകന്‍ അര്‍ജുന്‍ മുംബൈ ടീമില്‍

December 30, 2021 - 11:17 am

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ ഇടംപിടിച്ചു.22 വയസുകാരനായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കു വേണ്ടി കളിച്ചു. ഹരിയാനയ്‌ക്കെതിരേ കളിച്ചായിരുന്നു അരങ്ങേറ്റം. പേസ് ബൗളറായ അര്‍ജുന്‍ മൂന്ന് ഓവറില്‍ 34 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. പുതുച്ചേരിക്കെതിരേ നടന്ന മത്സരത്തിലും കളിച്ചു. മത്സരത്തില്‍ 11-മനായി ബാറ്റ് ചെയ്ത അര്‍ജുന്‍ മൂന്ന് റണ്ണുമായി മടങ്ങി.

നാല് ഓവര്‍ എറിഞ്ഞ താരം 33 റണ്‍ വഴങ്ങി ഒരു വിക്കറ്റുമെടുത്തു. ഐ.പി.എല്‍. ടീം മുംബൈ ഇന്ത്യന്‍സുമായി അര്‍ജുന്‍ ഈ വര്‍ഷമാദ്യം കരാറിലായിരുന്നു. 20 ലക്ഷം രൂപയ്ക്കാണു താരത്തെ അവര്‍ സ്വന്തമാക്കിയത്. പക്ഷേ സീസണില്‍ ഒരു മത്സരവും കളിച്ചില്ല. 41 തവണ രഞ്ജി ചാമ്പ്യന്‍മാരായ മുംബൈ എലൈറ്റ് സി ഗ്രൂപ്പിലാണ് ഇടംപിടിച്ചത്. ജനുവരി 13 നു തുടങ്ങുന്ന ആദ്യ മത്സരത്തില്‍ അവര്‍ മഹാരാഷ്ട്രയെ നേരിടും. 20 നു തുടങ്ങുന്ന മത്സരത്തില്‍ ഡല്‍ഹിയെയും നേരിടും. ഇന്ത്യന്‍ താരം പൃഥ്വി ഷായാണു മുംബൈ നായകന്‍.

മുംബൈ ടീം: പൃഥ്വി ഷാ (നായകന്‍), യശസ്വി ജയ്‌സ്വാള്‍, ആകര്‍ഷിത് ഗോമല്‍, അര്‍മാന്‍ ജാഫര്‍, സര്‍ഫ്രാസ് ഖാന്‍, സച്ചിന്‍ യാദവ്, ആദിത്യ താരെ, ഹാര്‍ദിക് താമോറെ, ശിവം ദുബെ, അമാന്‍ ഖാന്‍, ഷാംസ് മുലാനി, തനുഷ് കോടിയാന്‍, പ്രശാന്ത് സോളങ്കി, ശശാങ്ക് അതാര്‍ദെ, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത് അവസ്തി, പ്രിന്‍സ് ബാദിയാനി, സിദ്ധാര്‍ഥ് റൗത്, റോയ്സ്റ്റണ്‍ ഡയസ്, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *