റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍കന് തടവ് ശിക്ഷ വിധിച്ച് കോടതി

February 11, 2026 - 5:11 am

ന്യൂഡല്‍ഹി | അദാനി ഗ്രൂപ്പിനെതിരെ തെറ്റായതും അപകീര്‍ത്തികരമായതുമായ പ്രസ്താവനകള്‍ നടത്തിയെന്ന് കാണിച്ച് നല്‍കിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചത്. . കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതായിരുന്നു അദാനിയുടെ പരാതി

കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസ്താവനയെന്ന് അദാനി ഗ്രൂപ്പ്

അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ അടങ്ങിയ ട്വീറ്റുകളുടെ ഒരു പരമ്പര രവി നായര്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. രവി നായരുടെ പ്രസ്താവന പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണില്‍ കമ്പനിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *