റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: മോഡലുകളുടെ അപകടമരണക്കേസിൽ പിടിയിലായ ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. സൈജുവിന്റെ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.

ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിടപാടുകള്‍ നടത്താറുണ്ടായിരുന്നു എന്നും സൈജു പൊലീസിന് മൊഴി നൽകി. ഒളിവില്‍ കഴിയവെ സൈജു ഗോവയിലടക്കം ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനുള്ള തെളിവുകളാണ് സൈജുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ചത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിന് സൈജുവിനെ വിശദമായി ചോദ്യം ചെയ്യും.

കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും. ഇന്നലെ സൈജുവിന്റെ ഔഡി കാറും സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ ഒരു മണിക്ക് തീരും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *