റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭണ്ഡരം കുത്തിത്തുറന്ന മോഷണം നടത്തുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പെടയുളള സംഘം പോലീസ്‌ കസ്‌റ്റഡിയില്‍

November 19, 2021 - 10:32 am

ആലുവ : അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന കുട്ടുികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ഏലൂര്‍ നോര്‍ത്ത്‌ കളരിപ്പറമ്പില്‍ മുഹമ്മദ്‌ ഫയാസ്‌ (21), കൂടാതെ പ്രായപൂര്‍ത്തിയാവാത്ത രണ്ടുകുട്ടികളുമാണ്‌ പോലീസ്‌ പിടിയിലായത്‌ . ബിനാനിപുരം പോലീസാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ആലുവാ വെസ്‌റ്റ്‌, കുന്നത്തുനാട്‌ , ഏലൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന്‌ ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്‌. മൂവരും ഒരുമിച്ച്‌മോഷ്ടിച്ച ബൈക്കുമായി രാത്രിയില്‍ കറങ്ങി നടന്നാണ്‌ മോഷണം നടത്താറുളളത്‌.

കഴിഞ്ഞ മാസം ബിനാനിപുരത്തുളള മാരായില്‍ അമ്പലത്തിന്റെ ഭണ്ഡാരം കുത്തിത്തുറ് ഇവര്‍ മോഷണം നടത്തിയിരുന്നു.ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്‌ കുട്ടികള്‍ ഉള്‍പ്പടെ പിടിയിലാവുന്നത്‌.

ഇന്‍സ്‌പെക്ടര്‍ വി.ആര്‍ സുനില്‍, എഎസ്‌ഐമാരായ അബ്ദുള്‍ റഷീദ്‌, അബ്ദുള്‍ ജമാല്‍, എസ്‌.സിപിഒ സജീഷ്‌, ,സിപിഒമാരായ ഹരീഷ്‌, ,ശ്രീരാജ്‌, ഉമേഷ്‌ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. മോഷണം തടയുന്നതിനുളള പോലീസിന്‍രെ രാത്രികാല പട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ടെന്ന്‌ എസ്‌പി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *