ഇടുക്കിയില്‍ രണ്ട് പഞ്ചായത്തുകളിലായി എട്ട് ഹോട്ട് സ്പോട്ടുകള്‍

ഇടുക്കി: ഇടുക്കിയില്‍ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് രോഗബാധ കണ്ടെത്തിയതിനാല്‍ എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ പുറ്റടിയില്‍ ബേക്കറി ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രണ്ട് പഞ്ചായത്തുകളിലായി എട്ട് വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കരുണാപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും വണ്ടന്മേട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളുമാണ് ഹോട്ട്സ്പോട്ടായുള്ളത്. കരുണാപുരം പഞ്ചായത്തിലെ ചാലക്കുടിമേട്(12), കുഴിത്തൊളു(13), വണ്ടന്മേട് പഞ്ചായത്തിലെ രാജാക്കണ്ടം(8), നെറ്റിത്തൊഴു(9), അഞ്ചാംകണ്ടം(11), പുറ്റടി(12), കടശ്ശിക്കടവ്(14), ഇഞ്ചപ്പടപ്പ്(15) എന്നിവയാണ് ഹോട്ട്സ്പോട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →