നരേന്ദ്രമോദി ധ്യാനമിരുന്ന സ്ഥലം ധ്യാന കേന്ദ്രം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

ഡെറാഡൂണ്‍: ചരിത്ര പ്രസിദ്ധമായ ജാഗേശ്വര്‍ ക്ഷേത്രത്തില്‍ ധ്യാന കേന്ദ്രം നിര്‍മ്മിക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ രുദ്രപ്രയാഗ്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ആവശ്യപ്പെട്ടു. കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ ധ്യാന കേന്ദ്രത്തിന്‌ സമീപമാണ്‌ ജാഗേശ്വര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതനാണ്‌ ഇക്കാര്യം അറിയ്‌ച്ചത്‌. ഈ മേഖലയിലേക്ക്‌ കൂടുതല്‍ ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുകയാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമിടുന്നത്.

ഇവിടെയുളള ഗുഹയിലാണ്‌ പ്രധാന മന്ത്രി നരേന്ദ3മോദി 2019ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പിന്‌ മുമ്പ്‌ ധ്യാനമിരുന്നത്‌. കേദാര്‍നാഥിലെ രുദ്ര ധ്യാന ഗുഹയില്‍ അദ്ദേഹം 15 മണിക്കൂറോളം ചെലവഴിച്ചിരുന്നു. അതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ ഇവിടെ 3 ധ്യാന ഗുഹകള്‍ നിര്‍മ്മിച്ചിരുന്നു പ്രധാന മന്ത്രിയുടെ ധ്യാനമിരിപ്പിന്‌ ശേഷം ധ്യാനമിരിക്കാനായി നിരവധി പേരാണ്‌ ഇവിടെ എത്തുന്നത്‌.

കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റ് വന്ദനാസിംഗ്‌ ഇവിടെഎത്തി പുരോഹിതരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.രാജ്യമെമ്പാടുമുളള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടവരേണ്ടത്‌ അനിവാര്യമാണെ്‌ ജില്ലാ മജിസ്റ്റ്ട്രേറ്റ് വ്യ ക്തമാക്കി.

ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി കൂടുതല്‍ പ്രസാദങ്ങല്‍ നിര്‍മിക്കാനും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടതായി പുരോഹിതന്‍ ഹേമന്ദ്‌ ഭട്ട്‌ പറഞ്ഞു. അല്‍മോറയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ജാഗേശ്വര്‍ ക്ഷേത്രം. ഇതിന്റെ ചുറ്റു പാടും 14ാം നൂറ്റാണ്ടുവരെ പഴക്കം ചെന്ന 124 ക്ഷേത്രങ്ങളാണ്‌ സ്ഥിതി ചെയ്യുന്നത്‌

Share
അഭിപ്രായം എഴുതാം