റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കാലടി മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാലടി സ്വദേശിയായ സുമേഷിനെ മഞ്ഞപ്ര കവലയിലെ കടക്ക് മുന്നില് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കെട്ടിടത്തിന് മുകളില്‍ തലേദിവസം ചീട്ടുകളി നടന്നിരുന്നു.

2021 ഓഗസ്റ്റ് 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷം സുമേഷിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒന്നാം പ്രതി സാജു ആദ്യം പിടിയിലായിരുന്നു. പിന്നീട് പ്രത്യേക ടീമിന്റെ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പേരെ കൂടി പിടികൂടുന്നഇതിനിടെയുണ്ടായ സംലര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ കടയുടെ സമീപം കിടത്തിയ ശേഷം മറ്റുള്ളവർ കടന്നുകളഞ്ഞു.

പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊര്‍ജിത മാക്കുകയായിരുന്നു ഡി.വൈ.എസ്.പി ഇ.പി റെജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *