റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

August 18, 2021 - 10:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപ വീതവുമാണ് ധനസഹായം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കെല്ലാം കരുതലേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ഓണ സഹായം നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *