റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെങ്കലമില്ലാതെ മടക്കം; വനിതാ ഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു

August 6, 2021 - 10:29 am

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ പൊരുതിത്തോറ്റു വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ആവേശകരമായ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങി

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തിലെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഡബിളടിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി.  

ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച അവസാന ക്വാര്‍ട്ടര്‍ ആവേശമായിരുന്നു. എന്നാല്‍ തുടക്കത്തിലെ പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് ബ്രിട്ടണ്‍ 48-ാം മിനുറ്റില്‍ ഗ്രേസിലൂടെ മുന്നിലെത്തി. വീണ്ടുമൊരിക്കല്‍ കൂടി സമനിലയിലെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിയാതെ പോയി. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *