ചെന്നൈ: വാഹനാപകടത്തില്‍ തെന്നിന്ത്യന്‍ യുവ നടിക്ക് ഗുരുതര പരിക്ക്. തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു.
25/07/2021 ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്തുവച്ചായിരുന്നു അപകടം. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം. കാർ നിയന്ത്രണം വിടുകയും റോഡിലെ മീഡിയയിൽ ഇടിക്കുകയുമായിരുന്നു. നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. യാഷിക തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു യാഷിക.

