ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം തടയാന്‍ ലഡാക്ക് മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് ഇന്ത്യ. 15,000 സൈനികരെയാണ് ഈ മേഖലയിലെ അതിര്‍ത്തി കേന്ദ്രീകരിച്ച് നിയോഗിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ സൈനിക വിന്യാസം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയു-ടെ നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ ലക്ഷ്യമിട്ടാണു സൈനികവിന്യാസം വര്‍ധിപ്പിച്ചത്. ഒരു ഡിവിഷനുപകരം, ലഡാക്ക് മേഖലയ്ക്ക് ഇപ്പോള്‍ രണ്ട് പൂര്‍ണ ഡിവിഷനുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →