മുംബൈ: മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അപരാന്ത് ആശുപത്രിയില്‍ മഴ വെള്ളം കയറിയതോടെ വൈദ്യുതി വിതരണം നിലച്ച് വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് എട്ടു കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.കനത്തമഴയില്‍ വെള്ളം ഉയര്‍ന്നതോടെ ആശുപത്രിയിലെ ബഹുഭൂരിപക്ഷം രോഗികളെയും ഒഴിപ്പിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്നവരെ മാറ്റേണ്ടതില്ലെന്നായിരുന്നു തീരുമാനം.എന്നാല്‍,വൈദ്യുതി നിലയ്ക്കുകയും ജനറേറ്ററുകള്‍ തകരാറിലായതും തിരിച്ചടിയായി. ഗുരുതരനിലയിലായിരുന്ന 14 പേരില്‍ ആറു കോവിഡ് രോഗികളെ സമീപ ആശുപത്രിയിലേക്കു മാറ്റാന്‍ കഴിഞ്ഞതു രക്ഷയായെങ്കിലും വെന്റിലേറ്റര്‍ സംവിധാനം പ്രവര്‍ത്തന രഹിതമായതോടെ എട്ടു വൈറസ് ബാധിതര്‍ മരിച്ചു.