റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍

July 16, 2021 - 7:47 am

കോഴിക്കോട്‌ : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. താമരശേരി സ്വദേശി ശിഹാബുദ്ദീന്‍ആണ്‌ അറസ്റ്റിലായത്‌. അര്‍ജുന്‍ ആയങ്കിയെ ആക്രമിക്കാന്‍ ടിപ്പര്‍ ലോറിയുമായി രാമനാട്ടുകരയിലെത്തിയ ആളാണ്‌ ശിഹാബ്‌.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ്‌ വീണ്ടും ചോദ്യം ചെയ്‌തു. രണ്ടാം തവണയാണ് അമലയെ ചോദ്യം ചെയ്യുന്നത്‌. അമലയുടെ മൊഴി പരിശോധിച്ച്‌ ആവശ്യമെങ്കില്‍ വീണ്ടും വിളിക്കുമെന്ന്‌ കസ്‌റ്റംസ്‌ അറിയിച്ചു. അഭിഭാഷകനൊപ്പമാണ്‌ അമല ചോദ്യം ചെയ്യലിന്‌ ഹാജരായത്‌.

അര്‍ജുന്‍ ആയങ്കിക്ക്‌ കളളക്കടത്ത്‌ സംഘവുമായി ബന്ധമുണ്ടെന്ന്‌ തനിക്കറിയില്ലെന്നാണ്‌ അമല നേരത്തെ മൊഴി നല്‍കിയിരുന്നത്‌. അതിനിടെ അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി 15.7.2021 ന്‌ പരിഗണിച്ചു. തനിക്കെതിരെ സ്വര്‍ണക്കടത്തിന്‌ തെളിവുകളൊന്നും ഹാജരാക്കാന്‍ കസ്‌റ്റംസിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ അര്‍ജുന്‍ ആയങ്കിയുടെ വാദം. കേസ്‌ 19.07.2021ലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *