റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച പരിഗണിക്കും

July 16, 2021 - 7:51 am

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ബെവ്കോ ഇന്ന് കോടതിയെ അറിയിക്കും. തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച വേളയിൽ മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസിനു മുന്നിൽ നൂറുകണക്കിനാളുകളെ അനുവദിക്കുന്നുവെന്നായിരുന്നു വിമർശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *