കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

March 30, 2023

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും പിടിയിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച പത്തൊന്‍പത് കാപ്‌സൂളുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. …

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

September 20, 2022

കോഴിക്കോട്: കോഴിക്കോട് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്ത്രീയുള്‍പ്പെടെയുളള 3 യാത്രക്കാരില്‍ നിന്നായി 3 കിലോയോളം സ്വര്‍ണ്ണം പിടികൂടി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷാമില്‍ …

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

August 31, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. …

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍

July 16, 2021

കോഴിക്കോട്‌ : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. താമരശേരി സ്വദേശി ശിഹാബുദ്ദീന്‍ആണ്‌ അറസ്റ്റിലായത്‌. അര്‍ജുന്‍ ആയങ്കിയെ ആക്രമിക്കാന്‍ ടിപ്പര്‍ ലോറിയുമായി രാമനാട്ടുകരയിലെത്തിയ ആളാണ്‌ ശിഹാബ്‌. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ്‌ വീണ്ടും ചോദ്യം …

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

July 14, 2021

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് 14/07/21 ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ 16/07/21 വെള്ളിയാഴ്ച കൊച്ചി …

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

June 28, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 28/06/21 തിങ്കളാഴ്ച്ച വൈകിട്ട് അറസ്റ്റ് നടന്നത്. അര്‍ജുന്‍ ആയങ്കിക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. …