റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലിയേക്കര ടോള്‍പ്ലാസ കത്തിക്കുത്തു കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

July 16, 2021 - 7:41 am

തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയിലെ കത്തിക്കുത്തുകേസില്‍ രണ്ടുപേരെ പോലീസ്‌ പിടികൂടി. അങ്കമാലി സ്വദേശികളായ മിഥുന്‍ ജോയി, ഇഗ്നാസ്‌ സജി എന്നിവരെയാണ്‌ പുതുക്കാട്‌ പോലീസ്‌ കസറ്റഡിയിലെടുത്തത്‌. ടിബി അക്ഷയ്‌, നിധിന്‍ ബാബു എന്നീ രണ്ട്‌ ജീവനക്കാര്‍ക്കാണ്‌ കുത്തേറ്റത്‌. വണ്ടി കടത്തി വിടാത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ്‌ കത്തിക്കുത്തില്‍ കലാശിച്ചത്‌. ആക്രമണത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതികളെ പോലീസ്‌ തിരിച്ചറിഞ്ഞത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *