ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കും: ഐ.സി.സി.

ദുബായ്: 2021 ഐ.സി.സി. ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് ഐസിസി. യു.എ.ഇയിലും ഒമാനിലുമായാണ് ടുര്‍ണമെന്റ് നടക്കുക. ഫൈനല്‍ നവംബര്‍ 14നു നടക്കും. ഇന്ത്യയില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലമാണ് ഗള്‍ഫിലേക്കു മാറ്റിയത്. യു.എ.ഇയിലെ മൂന്നു വേദികളിലും ഒമാന്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിലുമായാണു മത്സരങ്ങള്‍ നടക്കുക.

ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് ഒമാനിലും യു.എ.ഇയിലും നടക്കും. ഈ എട്ടു ടീമുകളില്‍ നാലെണ്ണം സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →