ന്യൂഡൽഹി ഏപ്രിൽ 25: രാജ്യത്ത് പുതുതായി 1,429 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇതുവരെ 6,817 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 301 പേര്‍ മരിക്കുകയും ചെയ്തു. 1,02,189 പേരില്‍ ടെസ്റ്റ് നടത്തുകയും 94,435 പേരിലും നെഗറ്റീവാണെന്ന് തെളിയുകയും ചെയ്തു.

