മലപ്പുറം: റേഷന്‍ വിതരണ തിയതി നീട്ടി

മലപ്പുറം: മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന്  അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍  കോവിഡ് പെരുമാറ്റ ചട്ടങ്ങളും റേഷന്‍ വാങ്ങുന്നതിനു നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും പാലിക്കുന്നതിന് റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടയുടമകളും ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →