തിരുവനന്തപുരം : 18 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച രൂപ രേഖ തയ്യാറാക്കി സര്‍ക്കാര്‍. രണ്ടോ മൂന്നോ ഘട്ടങ്ങളിലായിട്ടായിരിക്കും 18 മുതല്‍ 45 വയസുവരെയുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 18 വയസിന് മുകളിലുളള 1.65 കോടി ആളുകളാണ് കേരളത്തിലുളളത്. മൊത്തം 3.30 കോടി വാക്‌സിനാണ് ഇവര്‍ക്കായി വേണ്ടി വരുന്നത്. വാക്‌സിന്‍ വിതരണത്തിന് വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
മെയ് 1 മുതല്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായിട്ടായിരിക്കും വാക്‌സിന്‍ വിതരണം. കോവിഡ് 18 ബാധിച്ചാല്‍ ആരോഗ്യ നില ഗുരുതരമാകാന്‍ സാധ്യതയുളളവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ട്വീറ്റുചെയ്തു. രാജ്യത്ത് 18 വയസുകഴിഞ്ഞ എല്ലാവര്‍ക്കും മൂന്നാഘട്ട വാക്‌സിനേഷന്റെ ഭാഗമായി മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കുകയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മൊത്തം ഉദ്പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം പൊതു വിപണിയിലേക്കോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ വിതരണം ചെയ്യാനും കേന്ദ്രം അനുമതി നല്‍കി. അതേസമയം കേന്ദ്രം വാക്‌സിന്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. സാര്‍വത്രിക സൗജന്യ വാക്‌സിനേഷനില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

