തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാക്സിന് ചലഞ്ച് ഏറ്റെടുത്ത് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 23/04/21 വെള്ളിയാഴ്ച വൈകിട്ടു വരെ സംഭാവനയായി കൈമാറിയത് രണ്ടു കോടി രൂപ. ഒറ്റ ദിവസം കൊണ്ട് ഇത്രയുമധികം തുക ദുരിതാശ്വാസനിധിയിലെത്തിയത് സർക്കാരിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് തന്നില്ലെങ്കിലും സ്വന്തം നിലയില്‍ വിലകൊടുത്തുവാങ്ങി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ വാക്സിന് ചലഞ്ച് ആരംഭിച്ചത്.




