റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൻസൂറിൻ്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ, കുടുംബത്തിൻ്റെ വേദന കാണാൻ കഴിയുന്നില്ലെന്ന് നേതാക്കൾ

April 10, 2021 - 3:47 pm

കണ്ണൂർ: കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ വീട് യുഡിഎഫ് നേതാക്കൾ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് 10/04/21 ശനിയാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്.

കുടുംബത്തിന്റെ വേദന കാണാന്‍ കഴിയുന്നില്ലെന്നും നാളെ ഇതുപോലൊരു കൊലപാതകം ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇന്നത്തെ നിലയില്‍ അതുണ്ടാകുമെന്ന് തോന്നുന്നില്ല. അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വേണം. പാര്‍ട്ടിയോട് അടുപ്പമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷണം നല്‍കിയതില്‍ ദുരൂഹതയുണ്ട്. നിയമപരമായി മുന്നോട്ട് പോകും. ഇരകളുടെ അഭിപ്രായം കണക്കിലെടുക്കണം. ഇപ്പോഴുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല. ഏകപക്ഷീയമായ നിലയില്‍ ആണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണം അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *