റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു

April 10, 2021 - 3:38 pm

പാലക്കാട്: കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് 10/04/21 ശനിയാഴ്ച തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്. ഹിന്ദു – മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു.

ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവർത്തകർ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാർ പ്രവർത്തകർ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തു കയും ഷൂട്ടിംഗ് ഉപകരണങ്ങൾ എടുത്തെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവർത്തകർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *