ദുര്‍ഗ് : ഇവിടെ മരണം താണ്ഡവമാടുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 6000 കഴിഞ്ഞു. 38 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുട ബാഹുല്യം മൂലം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വലയുന്നു. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത അവസ്ഥ . കഴിഞ്ഞ രണ്ടാഴ്ചക്കിടെ 369 ശതമാനം വര്‍ദ്ധനയാണ് കോവിഡ് വ്യപനത്തില്‍ ഉണ്ടായിട്ടുളളത്. 2021 മാര്‍ച്ച 20-28 വരെ രോഗികളുടെ എണ്ണം 6753 ആയിരുന്നത് കഴിഞ്ഞ വെളളിയാഴ്ച മാത്രം 28,987 ആണ്.
ദുര്‍ഗ് ഗ്രാമത്തില്‍ കോവിഡ് വ്യാപനം ഇത്ര രൂക്ഷമാകാനുളള കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ 500 കിടക്കകളുളള ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. 8 ശീതീകരണികള്മാത്രമുളള ഇവിടത്തെ മോര്‍ച്ചറിയില്‍ ഇപ്പോള്‍ 27 മൃതദേഹങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ബന്ധുക്കളെ ഏല്‍പ്പിക്കാനുളള തത്രപ്പാടിലാണ് ഡോക്ടര്‍മാര്‍. ദുര്‍ഗില്‍ ദിവസേന 4-5 പേര് കോവിഡ് ബാധിച്ച് മരിക്കുന്നു.
രോഗം മൂര്‍ച്ചിച്ച ശേഷം മാത്രം ആശുപത്രികളെ സമീപിക്കുന്നത് ഈ അവസ്ഥക്ക് കാരണമാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പിആര്‍ ബാല്കിഷോര് പറഞ്ഞു. പ്രദേശത്തെ ഏക ശ്മശാനത്തില്‍ പിപിഇ കിറ്റ് ധരിച്ചവര്‍ ഉറ്റവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തുന്ന ദൃശ്യം സാധാരണമായി കഴിഞ്ഞു കോവിഡ് വ്യാപനത്തില്‍ അതീവ ആശങ്കാജനകമായ 11 പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഛത്തീസ്ഗഡിനേയും ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.



