റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

April 3, 2026 - 5:16 pm

കാസര്‍കോട്| അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ. പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. കുട്ടികളുടെ പിതാവും ഇതുസംബന്ധിച്ച് മൊഴി പോലീസിന് നല്‍കി. യാതൊരു കാരണവുമില്ലാതെയാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് വിവരം. കുട്ടികളുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് മൂന്ന് വര്‍ഷമായി. രണ്ടാനച്ഛനൊപ്പമാണ് മൂന്ന് കുട്ടികളും അമ്മയും താമസിക്കുന്നത്.

കോടതി ഉത്തരവ് പ്രകാരമാണ് 13ഉം ഒമ്പതും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിട്ടത്.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസി സംഭവം ശ്രദ്ധിക്കുന്നത്. പിന്നാലെ അയല്‍വാസി വീഡിയോ എടുത്ത് പോലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ പോലീസ് വിളിച്ചുവരുത്തി മര്‍ദ്ദന വിവരം അറിയിച്ചു. കുട്ടിയെ വിദഗ്ധ പരിശോധനക്കായി കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുന്‍പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നുവെന്ന് പിതാവ് പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം ഒമ്പതും അഞ്ചുവയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *