റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മുട്ടത്തറയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

February 16, 2026 - 5:53 am

.
കോവളം (തിരുവനന്തപുരം): കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്.ഫെബ്രുവരി 16 ഞായറാഴ്ച രാത്രി 8.45-ഓടെ മുട്ടത്തറയിലെ ടിവിഎസ് ഷോറുമിന് മുൻവശമുളള ദേശീയപാതയിലെ റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ പരുത്തിക്കുഴി ഭാഗത്തുനിന്ന് ഈഞ്ചക്കലിലേക്ക് പോയ നെടുമങ്ങാട് സ്വദേശി ആദർശ് ഓടിച്ചിരുന്ന കാറിടിച്ചായിരുന്നു അപകടം.
മുൻഭാഗം തകർന്ന നിലയിലായിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതര പരിക്കേറ്റ അലിബാദുഷായെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പൂന്തുറ എസ്‌ഐ വി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. തുടർന്ന് ഗുരുതര പരിക്കേറ്റ അലിബാദുഷായെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു. ഭാര്യ: ഹസീന, മക്കൾ: റംസിയ, ആമിന, ഫാത്തിമ സുഹറാ, ഫർഹാന..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *