റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്രചരിപ്പിച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത് പോ​ലീ​സ്

February 10, 2026 - 6:20 am

.

ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പു​സ്‌​ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​തേ ത​ല​ക്കെ​ട്ടു​ള്ള ടൈ​പ്പ്സെ​റ്റ് പു​സ്ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്രി​ന്‍റ് ചെ​യ്‌​ത പ​തി​പ്പു​മാ​യി പി​ന്നീ​ടു രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ൽ എ​ത്തി​
.
കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചൈ​നീ​സ് നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ലെ ഭാ​ഗം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ​രാ​മ​ർ​ശി​ക്കു​ന്ന​തു ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌​നാ​ഥ് സിം​ഗ് എ​ന്നി​വ​ർ വാ​ദി​ച്ച​പ്പോ​ൾ പ്രി​ന്‍റ് ചെ​യ്‌​ത പ​തി​പ്പു​മാ​യി പി​ന്നീ​ടു രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *