സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ബസ്സിനടിയിൽപെട്ട് ദാരുണാന്ത്യം

.

താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. താമരശ്ശേരിയിൽ ഡോക്ടറെ കാണിച്ച ശേഷം ഭർത്താവ് അബ്ദുൽ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് മുബഷിറ വീട്ടിലേക്ക് മടങ്ങവെ ഏപ്രിൽ 8 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സും അതേ ദിശയിൽ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മിൽ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇടിയ്ക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →