റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാ​ഗ്പുരി​ല്‍ വൈ​ദി​ക​ന്റെയും , കു​ടും​ബാം​ഗ​ങ്ങ​ളുടെയും അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങളുടെ ലംഘനം : സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്

January 1, 2026 - 5:29 am

മേ​ലു​കാ​വ്: മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​ഗ്പുരി​ല്‍ വൈ​ദി​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്ന് സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്.ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ക്രൈ​സ്ത​വ​ര്‍ക്കെ​തി​രേ പീ​ഡ​നം വ​ര്‍ധി​ച്ചു വ​രി​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ​യും ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ​യും പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ഇ​തെ​ല്ലാം മ​റ​ന്നു ഭൂ​രി​പ​ക്ഷ​ മ​ത​പ്രീ​ണ​നം ന​ട​ത്തു​ന്ന രാ​ഷ്‌ട്രീയ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ മ​ത​സ്വ​ര​ത​യെ ത​ക​ര്‍ക്കു​ന്ന വ​ലി​യ വി​പ​ത്താ​ണ്.

നി​യ​മ​വി​രു​ദ്ധ അ​റ​സ്റ്റ് ന​ട​ത്തി​യ സ​ര്‍ക്കാ​രി​നെ നി​ല​യ്ക്കു​നി​ര്‍ത്തണം

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​തെ നോ​ക്കേ​ണ്ട​തും നി​യ​മ​വി​രു​ദ്ധ അ​റ​സ്റ്റ് ന​ട​ത്തി​യ സ​ര്‍ക്കാ​രി​നെ നി​ല​യ്ക്കു​നി​ര്‍ത്തേ​ണ്ട​തും കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റാ​ണ്.ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​നു വേ​ണ്ടി​യു​ള്ള സ​ര്‍ക്കാ​ര​ല്ല കേ​ന്ദ്രം ഭ​രി​ക്കു​ന്ന​തെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​ശാസിക്കുന്ന സ്വാ​ത​ന്ത്ര്യ​ം മ​ത​ത്തി​ന്‍റെ പേ​രി​ല്‍ പൗ​ര​ന് ന​ഷ്ട​പ്പെ​ടു​ന്ന​ത് മ​തേ​ത​ര ഇ​ന്ത്യ​ക്കു ഭൂ​ഷ​ണ​മ​ല്ലെ​ന്നും റ​വ. ഫ്രാ​ന്‍സി​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *