കോഴിക്കോട്: മയക്കുമരുന്നു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഡിസംബർ 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്തു കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്കു താമസവും ഭക്ഷണവും നൽകാമെന്നു പറഞ്ഞു പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ലഹരി വസ്തുക്കൾ നൽകി പുലർച്ചെ മുതൽ ഉച്ചവരെ ലൈംഗികമായി ഉപദ്രവിച്ചു.
ഇവിടെ വച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4,000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്.
