തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ഇയാളെ ഫോർട്ട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ രേഖകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. സ്മാർട്ട് ഫോൺ സ്ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയുണ്ടെന്ന് പോലീസ് പറഞ്ഞു.
കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്ക് മുമ്പ് കാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറ കണ്ടെത്തിയത്.
.
