മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു

കോ​ട്ട​യം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു. മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഡിസംബർ 20 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ജ​യി​ച്ച​ത്. ആ​റ് ത​വ​ണ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ലും ഒ​രു ത​വ​ണ സ്വ​ത​ന്ത്ര​നാ​യും വി​ജി​യി​ച്ചു. 30 വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. 137 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ പ​ക​ൽ 11.30നു​മാ​ണ് ച​ട​ങ്ങ്‌

ഞാ​യ​റാ​ഴ്ച​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ പ​ക​ൽ 11.30നു​മാ​ണ് ച​ട​ങ്ങ്‌. മു​ന്ന​ണി​ക​ൾ​ക്ക്‌ തു​ല്യ അം​ഗ​ങ്ങ​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന്‌ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 27നും ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും 26നു​മാ​ണ്‌ അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →