അമ്പലം നടത്തിപ്പും പോലീസുമായി എന്തുബന്ധം?

March 28, 2022

കോഴിക്കോട്‌: അമ്പലം നടത്തിപ്പിനായി കോഴിക്കോട്‌ പോലീസ്‌കാരില്‍ നിന്നും പണം പിരിക്കുന്നതിനെതിരെ സേനയില്‍ എതിര്‍പ്പ്‌ ശക്തമാവുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച പോലീസ്‌ ഓഫീസേഴ്‌സ്‌ സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്തെത്തി. ജനറല്‍ സെക്രട്ടറി സിആര്‍ ബിജുവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ വിമര്‍ശനം. ആരാധനാലയ നടത്തിപ്പുകാരായി …

തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദീപോത്സവം

January 15, 2022

തൃപ്രയാര്‍ : ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 10,008 ദീപങ്ങള്‍ തെളിച്ച ദിപോത്സവം നടത്തി. ശബരിമലയില്‍ മകരജ്യോതി തെളിയുന്ന സമയം ക്ഷേത്ര ദീപങ്ങള്‍ തെളിഞ്ഞു. തന്ത്രി തരണല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ ആദ്യ തിരിതെളിച്ചു. ആവണങ്ങാട്ട്‌ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കരും കുടുംബവും …

ക്ഷേത്രത്തിൽ യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

August 18, 2021

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി വനിതയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത പുരോഹിത ആകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ …

സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇമ്രാന്‍ ഖാന്‍

August 6, 2021

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ 06/08/21 വെളളിയാഴ്ച പറഞ്ഞു. ക്ഷേത്രം തകര്‍ക്കാനെത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം …

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം

June 23, 2021

തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ …

രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് ദേവസ്വം മന്ത്രി

June 18, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് …

കളത്തൂപ്പുഴ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം , പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

April 25, 2021

കൊല്ലം: കൊല്ലം കളത്തൂപ്പുഴയില്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം നടന്നിട്ട് മൂന്നുദിവസം. മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്. മാസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നന്നത്. കളത്തൂപ്പുഴ സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആനക്കൂട് ശിവക്ഷേത്രിലാണ് മോഷണം നടന്നത്. …

ക്ഷേത്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. അന്നദാനവും ആനയെഴുന്നെളളിപ്പും പൂര്‍ണമായി ഒഴിവാക്കി

April 21, 2021

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി‌നു കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ശ്രീകോവിലിന്‌ മുന്നില്‍ ഒരേസമയം 10 പേര്‍ക്കേ അനുമതിയുളളു. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ താപനില കര്‍ശനമായി പരിശോധിക്കും. സാനിറ്റൈസറും സോപ്പ്‌, വെളളം ഉള്‍പ്പെടെയുളള സംവിധാനങ്ങളും ഉറപ്പാക്കും. …

ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

April 21, 2021

കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി …

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

March 18, 2021

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച വീണ്ടും കോഴിബലി നടത്തിയ 9 അംഗ സംഘത്തെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ് ഐ എബ്രാഹാമിന് പരിക്കേറ്റു. വടക്കേനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലീസ് പിടികൂടിയത്. …