.
കോഴിക്കോട്: പുതുപ്പാടി കെഎസ്ഇബി ഓഫീസില്‍ കയറി അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴ കല്ലടിക്കുന്നുമ്മല്‍ താമസിക്കുന്ന നൗഫലി(35)നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതി ഓഫീസില്‍ എത്തിയ ദിവസം പുതുപ്പാടി എച്ച്ടി ലൈനില്‍ ഫാള്‍ട്ടായിരുന്നു.
സെപ്തംബര്‍ ഒന്‍പതിന് രാത്രി 10.45-ഓടെ പുതുപ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ എത്തിയ നൗഫല്‍ ലാന്റ്‌ഫോണ്‍ പിടിച്ചു വാങ്ങി കേടുവരുത്തുകയും അസഭ്യം പറയുകയുംകെഎസ്ഇബി ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയിലാണ് രണ്ടു മാസത്തിനു ശേഷം പ്രതിയെ പിടികൂടിയത്. പ്രതി ഓഫീസില്‍ എത്തിയ ദിവസം പുതുപ്പാടി എച്ച്ടി ലൈനില്‍ ഫാള്‍ട്ടായിരുന്നു. ജീവനക്കാര്‍ ഇത് പരിശോധിക്കാന്‍ പോയ സമയത്താണ് പ്രതി ഓഫീസിലെത്തി തന്റെ വീട്ടില്‍ കറന്റില്ലാ എന്നുപറഞ്ഞ് ഓഫീസില്‍ പരാക്രമം നടത്തിയത്.
.
