റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച

October 31, 2025 - 5:18 am

.തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച നടക്കും. . ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭയാണ് വീട് നിർമ്മിച്ചത്.കോർപ്പറേഷൻ അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമാണം. ജോയി താമസിച്ചിരുന്ന വീടിനു സമീപം പുതിയൊരു വീട് നിർമിക്കാം എന്ന് തീരുമാനിച്ചെങ്കിലും ഈ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ മറ്റൊരിടം തേടുകയായിരുന്നു. ഒടുവിൽ മാരായമുട്ടം അണമുഖം വാർഡിലെ കോണത്തുവിളാകത്ത് സ്ഥലം വാങ്ങിയാണ് പുതിയ വീട് നിർമിച്ചത്.

മരിച്ച ജോയിയുടെ സംരക്ഷണയിലായിരുന്നു മാതാവ്

കഴിഞ്ഞ ജൂലൈ 12-ന് ആണ് ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്. ഉപജീവനത്തിന്റെ ഭാഗമായാണ് ജോയി തോട് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ജോയിയുടെ സംരക്ഷണയിലായിരുന്നു മാതാവ് . ജോയിയുടെ മാതാവും സഹോദരങ്ങളും റെയിൽവേയേയും കോർപ്പറേഷനേയും എതിർകക്ഷികളാക്കി എംപ്ലോയീസ് കോംപൻസേഷൻ കോടതിയിൽ 30 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *