റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പ സംഗമം ;അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

August 30, 2025 - 1:45 pm

തിരുവനന്തപുരം| ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. ഈ പരിപാടി അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെയും വികാരത്തെയും സങ്കല്‍പ്പത്തെയും കച്ചവടവത്കരിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്
.
ദുബൈ മേളയെ പോലെ വാണിജ്യ താത്പര്യമുള്ള ഒരു സംഭവമായി ആഗോള അയ്യപ്പസംഗമം മാറി. പണത്തിനായി അയ്യപ്പന്‍മാരുടെ വിശ്വാസത്തെയും വികാരത്തെയും സങ്കല്‍പ്പത്തെയും കച്ചവടവത്കരിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ്

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞിരുന്നു

അയ്യപ്പസംഗമത്തിന്റെ ഭാഗമായി ആചാരവിരുദ്ധമായി ഒന്നും നടക്കില്ല.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസവും വികസനവും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പസംഗമത്തിന്റെ ഭാഗമായി ആചാരവിരുദ്ധമായി ഒന്നും നടക്കില്ല. വിദേശത്തുനിന്ന് ഉള്‍പ്പടെ ആളുകള്‍ എത്തുന്നതുകൊണ്ടാണ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്നത്. ശബരിമലയുടെ അടിസ്ഥാന വികസനം മാത്രമാണ് പരിപാടിയുടെ ലക്ഷ്യം. ഇത് രാഷ്്ട്രീയ വിവാദമാക്കരുതെന്നും കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതായും പിഎസ് പ്രശാന്ത് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *