റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ

August 25, 2025 - 6:45 am

കൊച്ചി: ഭീകരവിരുദ്ധ, രാജ്യവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ചു. രണ്ടാംഘട്ട സുരക്ഷാക്രമീകരണങ്ങള്‍ക്കാണ് ഭരണാനുമതി കിട്ടിയത്.ഇതിന്റെ ഭാഗമായി 24.47 ലക്ഷത്തിന്റെ നിരീക്ഷണ ക്യാമറകളും 2 ലക്ഷം രൂപയുടെ അഗ്നിശമനസംവിധാനങ്ങളും ഏർപ്പെടുത്തും.

സുരക്ഷാഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും

കലൂരില്‍ രണ്ട് എൻ.ഐ.എ കോടതികളാണ് പ്രവർത്തിക്കുന്നത്. അഡിഷണല്‍ സെഷൻസ് കോടതികളുടെ ചുമതല കൂടി ഇവയ്‌ക്കുണ്ട്. സി.ബി.ഐ പ്രത്യേക കോടതിയും കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതിയും (പി.എം.എല്‍.എ) കലൂരില്‍ പ്രവർത്തിക്കുന്നുണ്ട്. ഏതാനുംവർഷം മുമ്ബ് നടത്തിയ സെക്യുരിറ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒന്നാംഘട്ടത്തില്‍ കോടതിവളപ്പിന് മതില്‍ കെട്ടുകയും സി.സി ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ബോംബ് സ്ക്വാഡിനെ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പ്രവ‌ർത്തനങ്ങളുടെ ഭാഗമായി സുരക്ഷാഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *