റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്താനിൽ നേതാക്കൾ ഇന്ത്യക്കെതിരേ യുദ്ധ ഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിനായി പാകിസ്താന്റെ അഭ്യർത്ഥന

August 12, 2025 - 3:34 pm

ഇസ്ലാമാബാദ്: പാക് സൈനിക മേധാവിയും പാക് നേതൃത്വവും ഇന്ത്യക്കെതിരേ ഒരു ഭാഗത്ത് യുദ്ധഭീഷണി മുഴക്കുമ്പോൾ മറുഭാഗത്ത് വെള്ളത്തിന് വേണ്ടി ഇന്ത്യയോട് അഭ്യർത്ഥന നടത്തി പാക് വിദേശകാര്യമന്ത്രാലയം. പഹൽ ഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയിരുന്നു. കരാർ പുനരാരംഭിക്കണമെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന.

സിന്ധുനദീജലക്കരാർ പൂർണ്ണമായി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം

പാക് സൈനിക മേധാവി അസിം മുനീറും പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും ഇന്ത്യക്കെതിരേ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ്, സിന്ധുനദീജലക്കരാർ പൂർണ്ണമായി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ നിർത്തിവെച്ച കരാർ പുനരാരംഭിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടത്. സിന്ധുനദി ജല കരാറുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് -8ന് വന്ന തർക്കപരിഹാര കോടതിയുടെ വ്യാഖ്യാനം സ്വാഗതം ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കരാർ സാധാരണ നിലയിൽ ഉടൻ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുന്ന തായാണ് പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറയുന്നത്.

പടിഞ്ഞാറൻ നദികളിലെ ( വെള്ളം ഒഴുകാൻ ഇന്ത്യ അനുവദിക്കണം

‘സുപ്രധാന കണ്ടെത്തലിൽ, പാകിസ്താന് തടസ്സമില്ലാത്ത ഉപയോഗത്തിനായി പടിഞ്ഞാറൻ നദികളിലെ (ചെനാബ്, ഝലം, സിന്ധു) വെള്ളം ഒഴുകാൻ ഇന്ത്യ അനുവദിക്കണം എന്ന് കോടതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജലവൈദ്യുത നിലയങ്ങളുടെ ഉത്പാദനത്തിനുള്ള പ്രത്യേക ഇളവുകൾ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള ആവശ്യകതകൾ കർശനമായി പാലിക്കണം’- പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.

പാക് സൈനിക മേധാവിയുടെ ആണവ ഭീഷണി ഉണ്ടായത് അടുത്തിടെയാണ്. ഇതിനുപിന്നാലെ പാക് മുൻ വി​ദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും രം​ഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *