റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴുകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ 2 മലയാളികളിൽ പിടിയിൽ

August 12, 2025 - 3:14 pm

കോയമ്പത്തൂര്‍: സിങ്കപ്പൂരില്‍നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോട്ടയം സ്വദേശികളില്‍നിന്ന് ഏഴുകോടിയുടെ കഞ്ചാവ് പിടികൂടി. കോട്ടയം സ്വദേശികളായ മുജീബ്, സുഹൈല്‍ ഉബൈദുള്ള എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈഡ്രോ പോണിക് കഞ്ചാവ് പിടിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ടുപേരുടെയും ബാഗില്‍നിന്ന് 6.73 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *