റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി യുവാവിന്റെ അക്രമം

July 17, 2025 - 6:25 am

കൊച്ചി: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി അകത്തുകയറി യുവാവിന്റെ ആക്രമണം. തിരുവനന്തപുരം സ്വദേശി രാജീവിനെതിരെയാണ് ഭാര്യയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭാര്യാമാതാവിനും സഹോദരിക്കും നേരെയാണ് ഇയാള്‍ അക്രമം നടത്തിയത്. ഓടിളക്കി വീടിനകത്ത് കയറി ഇവരെ ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. ജൂലൈ 16 ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസിലാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമാണ്.
.
ആലുവ പൈപ്പ്‌ലൈന്‍ റോഡില്‍ താമസിക്കുന്ന കല്ലുവെട്ടിപറമ്പില്‍ ഖദീജയുടെ മൂത്ത മകള്‍ റാബിയയുടെ ഭര്‍ത്താവാണ് രാജീവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്

ഖദീജയുടെ ഇളയമകളുടെ മൂക്കില്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഇയാള്‍ അടിച്ചിട്ടുണ്ട്.
.
തന്റെ ജീവിതം കളഞ്ഞിട്ട് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇയാളുടെ മര്‍ദനം. മുടിക്കുത്തിന് ചുറ്റിപ്പിടിച്ചെന്നും എന്തോ വസ്തുവെച്ച് തന്റെ തലയ്ക്ക് രാജീവ് അടിച്ചെന്നും ഖദീജ പറയുന്നു. ഇവരുടെ തലയ്ക്ക് പരിക്കുണ്ട്. ഖദീജയുടെ ഇളയമകളുടെ മൂക്കില്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഇയാള്‍ അടിച്ചിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജീവ് ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണെന്നും കുടുംബം വ്യക്തമാക്കുന്നു. ഇതായിരിക്കാം ആക്രമണത്തിന് ഇയാളെ പ്രകോപിപ്പിച്ചതെന്ന് സംശയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *