Tag
ന്യൂസ് ഡെസ്ക്

മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിൻ്റെ മുഖമാണ് സി.വി പദ്മരാജനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

July 17, 2025 - 6:47 am

തിരുവനന്തപുരം: കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് സി.വി പദ്മരാജന്‍ എന്ന പദ്മരാജൻ വക്കീലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിൻ്റെ പ്രയോക്താവും മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിൻ്റെ മുഖവുമാണ് സി.വി പദ്മരാജനെന്ന് പ്രതിപക്ഷനേതാവ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.പി.സി.സി. അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടിയ വ്യക്തിത്വമാണ് സി.വി പദ്മരാജന്റേത്. കെ. കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.വി. പദ്മരാജന്‍ കെ.പി.സി.സി. അധ്യക്ഷനുമായിരുന്നു ഒരു കാലഘട്ടത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്.

കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിൽ അസാമാന്യ ഊര്‍ജ്ജം പ്രവഹിപ്പിച്ച വ്യക്തിത്വം.
.
കെ.പി.സി.സി. അധ്യക്ഷനായിരുന്ന കാലത്ത് സംഘടനാതലത്തിലേക്കും പ്രവര്‍ത്തകര്‍ക്കിടയിലേക്കും അസാമാന്യ ഊര്‍ജ്ജമാണ് സി.വി പദ്മരാജന്‍ എന്ന നേതാവ് പ്രവഹിപ്പിച്ചിരുന്നത്. കെ.പി.സി.സിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതും പദ്മരാജൻ വക്കീലിൻ്റെ കാലത്തായിരുന്നു. സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് തിരുവനന്തപുരം ശാസ്തമംഗലത്ത് വാങ്ങിയ സ്ഥല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *