റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാത നിര്‍മാണം : മോദിയും ഗഡ്കരിയും അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

May 24, 2025 - 9:27 am

തിരുവനന്തപുരം | കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങള്‍ക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്‌സിലെ കുറിപ്പില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മിക്കാനുള്ള കരാര്‍ 1838.1 കോടി രൂപയ്ക്ക് അദാനി എന്റര്‍പ്രൈസസിന് ലഭിച്ചെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

അഹമ്മദാബാദിലെ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ്‌സിന് കരാർ മറിച്ചുനല്‍കി.

എന്നാല്‍ അദാനി കമ്പനി റോഡ് നിര്‍മ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാര്‍ അഹമ്മദാബാദിലെ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ്‌സിന് മറിച്ചുനല്‍കി. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാര്‍ പ്രകാരം നിര്‍മ്മാണ ചെലവ്. എന്നാല്‍ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *