റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരിച്ചടിയില്‍ ഇന്ത്യ ആക്രമിച്ചത് 11 പാക് സൈനിക കേന്ദ്രങ്ങള്‍

May 13, 2025 - 7:31 am

ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നല്‍കിയ കനത്ത പ്രഹരം കാരണമാണ്. പതിനൊന്ന് പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.നൂർ ഖാൻ,റഫീഖി,മുറിദ്, സുക്കൂർ,സിയാല്‍കോട്ട് വ്യോമതാവളം,,പസ്റൂർ, ചുനിയൻ, സർഗോദ, സ്കരു, ഭോലാരി, കോബാബാദ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച പാക് സൈനിക കേന്ദ്രങ്ങൾ.

യു എസ് ഉദ്യോഗസ്ഥരാണ് മോദിയുമായും ഷഹബാസ് ഷെരിഫുമായും ചർച്ച നടത്തി സമവായത്തിലെത്തിയത് എന്ന് സി എൻ എൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങള്‍

.ബ്രഹ്മോസ് പ്രയോഗവും സൈനിക വ്യോമത്താവളങ്ങളിലെ നാശനഷ്ടങ്ങളും അമേരിക്കൻ മധ്യസ്ഥത തേടാൻ പാകിസ്ഥാനെ നിർബന്ധിതമാക്കിയെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ നേതൃത്വത്തില്‍ ഉന്നത യു എസ് ഉദ്യോഗസ്ഥരാണ് മോദിയുമായും ഷഹബാസ് ഷെരിഫുമായും ചർച്ച നടത്തി സമവായത്തിലെത്തിയത് എന്നാണ് സി എൻ എൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നേരത്തേ ഇന്ത്യ – പാക് സംഘർഷം അമേരിക്കയുടെ വിഷയമല്ല എന്ന നിലപാടാണ് ജെ ഡി വാൻസ് എടുത്തിരുന്നത്.

ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ചർച്ചയുടെ മേശയില്‍ ഒരുമിച്ചിരുത്തിയത് അമേരിക്കയാണ് എന്നും ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടില്‍

പക്ഷേ അണുവായുധം അടക്കം ഉപയോഗിച്ച്‌ മാരകമായ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെ ഡി വാൻസും, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും അടിയന്തരമായി ഇടപെട്ടത് എന്നും യു എസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.. ആദ്യം വാൻസ് മോദിയോടാണ് സംസാരിച്ചത്. പിന്നീട് പാക് പ്രധാനമന്ത്രിയോടും. ധാരണയുടെ ഉപാധികളില്‍ ഇടപെട്ടില്ലെങ്കിലും ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ചർച്ചയുടെ മേശയില്‍ ഒരുമിച്ചിരുത്തിയത് അമേരിക്കയാണ് എന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.

കശ്മീർ അടക്കമുള്ള വിഷയങ്ങളില്‍ തുടർ ചർച്ച ഇല്ല എന്ന നിലപാടില്‍ ഉറച്ച്‌ ഇന്ത്യ

ഇരുരാജ്യങ്ങളുമായി സംസാരിച്ചെന്ന് ചൈനയും സൗദിയും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. നയപരവും ക്രിയാത്മകവുമായ ചർച്ച ആവശ്യമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ന് വ്യക്തമാക്കി. ചർച്ചയില്‍ മൂന്നാം കക്ഷിയോ കശ്മീർ അടക്കമുള്ള വിഷയങ്ങളില്‍ തുടർ ചർച്ചയോ ഇല്ല എന്ന നിലപാടില്‍ ഉറച്ച്‌ ഇന്ത്യ നില്‍ക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന സൈനിക തല ചർച്ചകള്‍ പ്രധാനമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *