റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈയിൽ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

May 6, 2025 - 6:50 am

.ചെന്നൈ: വ്യാപാരിയെ ഹോട്ടല്‍മുറിയില്‍ കെട്ടിയിട്ട് വജ്രാഭരണങ്ങള്‍ കവർന്ന കേസില്‍ നാലുപേർ പോലീസിന്റെ പിടിയിലായിചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെ ആക്രമിച്ച്‌ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരു വ്യാപാരിയായ ലണ്ടൻ രാജനെയും ഇയാളുടെ കൂട്ടാളിയെയും ഇടനിലക്കാരായ രണ്ടുപേരെയും ശിവകാശിയില്‍ നിന്ന് പിടികൂടിയെന്ന് പോലീസ് പറഞ്ഞു.

ചന്ദ്രശേഖറെ മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

വജ്രം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികള്‍ കവർച്ച നടത്തിയത്. മെയ് 4 ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായാണ് ചന്ദ്രശേഖറും മകളും ഹോട്ടലിലെത്തിയത്. ഇടപാടുകാർ പറഞ്ഞത് പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയില്‍ കയറിയ ഉടനെ നാലുപേരും ചേർന്ന് ചന്ദ്രശേഖറെ മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

തുടർന്ന് മകള്‍ റൂമിലെത്തിയപ്പോഴാണ് ചന്ദ്രശേഖർ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *