റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളത്ത് ഒഴുക്കിൽപെട്ട് പന്ത്രണ്ടുവയസുകാരന് ദാരുണാന്ത്യം

കാലടി: എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ഖിബിന്‍ (12) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം കൈത്തോട്ടില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയും മുങ്ങിമരിക്കുകയുമായിരുന്നു.ഇന്നലെ (05.05.2025) വൈകീട്ട് 4.30 ഓടെ ലക്ഷം വീട് കടവിലായിരുന്നു അപകടം.അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി 7.15-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

നാലുപേര്‍ ഒന്നിച്ചാണ് തോട്ടില്‍ കുളിക്കാനിറങ്ങിയത്

ദുല്‍ഖിബിനും രണ്ട് സഹോദരങ്ങളും, പിതാവ് ഷിനാസിന്റെ സഹോദരന്റെ ഒരു കുട്ടിയും ഉള്‍പ്പെടെ നാലുപേര്‍ ഒന്നിച്ചാണ് പെരിയാറിന്റെ കൈത്തോടായ കൊറ്റമം തോട്ടില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ നാലുപേരും ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയേയും മാതാവും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ദുല്‍ഖിബിന്‍ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു.

ജോലി ചെയ്യുന്നതിനാല്‍, ഷിനാസ് കുടുംബ സമേതം കണ്ണൂരിലായിരുന്നു താമസം. അവധിക്കാലം ആഘോഷിക്കാനായാണ് മേക്കാലടിയില്‍ എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: സുറുമി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *