റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി എം.ടിയുടെ മകള്‍

April 29, 2025 - 6:03 am

ഡല്‍ഹി: അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകള്‍ അശ്വതി വി. നായര്‍. ഏപ്രിൽ 28 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ക്കുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.

”അച്ഛന്‍ ഉള്ളപ്പോള്‍ ലഭിച്ചിരുന്നെങ്കില്‍ വളരെയധികം സന്തോഷമാകുമായിരുന്നു. അച്ഛന്‍ പോയി ഒരു മാസം കഴിഞ്ഞാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിഭവനില്‍ നിന്നും പത്മവിഭൂഷണ്‍ നല്‍കാനായി അദ്ദേഹത്തിന്റെ പേര് വിളിച്ചപ്പോള്‍ കരയാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം പത്മവിഭൂഷണ്‍ നേരിട്ട് വാങ്ങുന്നത് കാണാനായിരുന്നു ഞങ്ങള്‍ക്കിഷ്ടം. അദ്ദേഹത്തിനുവേണ്ടി ഞാന്‍ പുരസ്‌കാരം വാങ്ങിയാല്‍ അദ്ദേഹം സ്വീകരിക്കുന്നതുപോലെ ആവില്ല എന്ന ഉത്തമബോധ്യത്തോടെയാണ് പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയത്.” – അശ്വതി പറഞ്ഞു.
.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ലഭിച്ച വലിയൊരു ആദരവായിട്ടാണ് എം.ടിക്ക് ലഭിച്ച പത്മവിഭൂഷണെ കാണുന്നതെന്നും അശ്വതി വി നായര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *