റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഹൽ​ഗാം ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ്

April 28, 2025 - 6:30 am

മാവേലിക്കര: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പുതിയകാവില്‍ നിന്ന് ബുദ്ധജംഗ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിമുക്ത ഭടന്മാർ പങ്കെടുത്തു.

പ്രതിഷേധ സമമ്മേളനം റിട്ട.കേണല്‍ സി.എസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമള്‍ അദ്ധ്യക്ഷനായി. പോളിക്ലനിക് ഓഫീസർ ഇൻ ചാർജ് ലെഫ് കേണല്‍ ആർ.ശ്രീകുമാർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികള്‍ അർപ്പിച്ചു. എസ്.പങ്കജാക്ഷൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, വിനോദിനി നായർ, എസ്.വിജയൻ പിള്ള, ജാഫർ കുട്ടി, ശശിരാജ് എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *