റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലുകിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ

April 18, 2025 - 6:24 am

കോഴിക്കോട് : ട്രെയിൻമാർ​ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട്ർ പോലീസ് പിടികൂടി . വെസ്റ്റ്ഹിൽ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. നാലുകിലോയിലധികം കഞ്ചാവാണ് ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചത്. പ്രതി മുൻപും കഞ്ചാവും ബ്രൗണ്‍ ഷുഗറും കടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ കേസില്‍ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി

അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം പുനലൂരില്‍ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പ്രതികളെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. യുവാക്കള്‍ കുറച്ചു നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *